കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും (കുസാറ്റ്) കേന്ദ്ര സർക്കാരിന്റെ ഭൂമിശാസ്ത്ര മന്ത്രാലയവും (MoES) ചേർന്ന് സമുദ്ര–ഭൂമി ശാസ്ത്ര മേഖലകളിലെ സംയുക്ത ഗവേഷണം, അക്കാദമിക് സഹകരണം, ശേഷി വർധന എന്നിവ ശക്തിപ്പെടുത്തുന്നതിനായി ധാരണാപത്രം കൈമാറി. സെന്റർ ഫോർ മറൈൻ ലിവിങ് റിസോഴ്സസ് ആൻഡ് എക്കോളജിയുടെ (CMLRE) ഡയറക്ടറായ ഡോ. ......
ചെങ്ങന്നൂർ: കെ റെയിൽ അനുകൂലികൾക്ക് വോട്ടില്ല എന്ന പ്രചാരണവുമായി കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയസമിതി. പോലീസിനെ ഉപയോഗിച്ച് നിയമവിരുദ്ധമായി സ്വകാര്യ ഭൂമിയിൽ കടന്നുകയറി കെ റെയിൽ കമ്പനി നടത്തിയ ഭൂമി ഏറ്റെടുക്കൽ നടപടിയെ എതിർത്ത സ്വകാര്യ ഭൂ ഉടമകളായ സ്ത്രീ - പുരുഷന്മാരെയും കുട്ടികളെയും വൈദിക ശ്രേഷ്ഠരേയും വരെ ക്രൂരമായി മർദ്ദിക്കുകയും സ്ത്രീകളുടെ വസ്ത്രങ്ങൾ വലിച്ചുകീറി അപമാനിക്കുകയും അവരുടെ മേൽ നിരവധി കള്ള കേസുകൾ ചുമത്തുകയും ചെയ്ത സർക്കാർ നടപടിയെ പ്രതിഷേധിച്ചുകൊണ്ട് വരും ദിവസങ്ങളിൽ പ്രചാരണ രംഗത്ത് ഇറങ്ങുവാൻ താലൂക്ക് സമിതി തീരുമാനിച്ചു.
കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയസമിതി താലൂക്ക് ചെയർമാൻ ഫിലിപ്പ് വർഗീസിന്റെ അധ്യക്ഷതയിൽ കൂടിയ താലൂക്ക് സമിതി യോഗത്തിൽ ജില്ലാ കൺവീനർ മധു ചെങ്ങന്നൂർ യോഗം ഉദ്ഘാടനം ചെയ്തു. നിയമവിരുദ്ധമായി പുറപ്പെടുവിച്ച ഭൂമി ഏറ്റെടുക്കൽ ഉത്തരവ് പിൻവലിക്കുക, ഭൂ ഉടമകൾക്കും സമരസമിതി നേതൃത്വത്തിനും മേൽ ചുമത്തിയ കള്ള കേസുകൾ പിൻവലിക്കുക, ഭൂമിയിൽ മേലുള്ള സ്വകാര്യ ഉടമസ്ഥത പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉടൻ നടപ്പിലാക്കുക എന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ......
ചെങ്ങന്നൂർ: സിബിഎസ്ഇ, ഐസിസ്ഇ സ്കൂളുകളിലെ പ്രധാനാധ്യാപകർ, മാനേജർമാർ എന്നിവരുടെ കോൺക്ലെവ് പ്രൊവിഡൻസ് എഞ്ചിനീയറിംഗ് കോളേജിൽ നടന്നു.
വിദ്യാഭ്യാസ വിദഗ്ധരായ ഡോ. അച്ച്യുത് ശങ്കർ, ഡോ. ......
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി 12 മുതല്‍ 19 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 30ാമത് ഐ.എഫ്.എഫ്.കെയുടെ കണ്ടമ്പററി ഫിലിംമേക്കര്‍ ഇന്‍ ഫോക്കസ് വിഭാഗത്തില്‍ ഇന്തോനേഷ്യന്‍ സംവിധായകന് ഗരിന്‍ നുഗ്രോഹോയുടെ അഞ്ച് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. സമകാലിക ലോക സിനിമയിലെ, പ്രത്യേകിച്ച് തെക്കുകിഴക്കന്‍ ഏഷ്യയിലെ ശക്തമായ ശബ്ദങ്ങളിലൊന്നാണ് ഗരിന്‍ നുഗ്രോഹോ. ......
കൊച്ചി: ലോക ഭിന്നശേഷി ദിനത്തിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സെമിനാർ കോംപ്ലക്സിൽ ലോകപ്രശസ്ത സംഗീതജ്ഞനും ഗ്രാമി അവാർഡ് ജേതാവുമായ പണ്ഡിറ്റ് വിശ്വമോഹൻ ഭട്ടിൻ്റെ മോഹനവീണ സംഗീത കച്ചേരി സംഘടിപ്പിച്ചു. നാഷണൽ സർവീസ് സ്കീമിന്റെയും (NSS), SPIC MACAY ൻ്റെയും (Society for Promotion of Indian Classical Music And Culture Amongst Youth) സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
'മോഹൻ വീണ' എന്ന അപൂർവ്വ വാദ്യോപകരണത്തിന്റെ ഉപജ്ഞാതാവും പ്രശസ്ത ഗ്രാമി അവാർഡ് ജേതാവുമായ പണ്ഡിറ്റ് വിശ്വമോഹൻ ഭട്ടിൻ്റെ സംഗീതം പ്രേക്ഷകരെ ആകർഷിച്ചു. പണ്ഡിറ്റ് രവിശങ്കറിന്റെ ശിഷ്യനായ ഇദ്ദേഹത്തെ രാജ്യം പത്മശ്രീ, പത്മഭൂഷൺ പുരസ്കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്.
പാശ്ചാത്യ ഹവായിയൻ ഗിറ്റാറിനെ സിത്താർ, സരോദ്, വീണ എന്നിവയുടെ സാങ്കേതികതകളുമായി സംയോജിപ്പിച്ചാണ് അദ്ദേഹം മോഹനവീണ രൂപകല്പന ചെയ്തത്. ......
വടുതല:പതിനാറാമത് ഡോൺ ബോസ്കോ ഇന്റർ സ്കൂൾ ബാസ്ക്കറ്റ്ബോൾ ടൂർണ്ണമെൻറ് ഡിസംബർ 2, 3 തീയതികളിൽ ഡോൺബോസ്കോ സ്കൂളിൽ വച്ച് നടത്തി. ആകെ 16 ടീമുകളാണ് വിവിധ സ്കൂളുകളിൽ നന്നായി മത്സരത്തിനിറങ്ങിയത്. ......
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 ഡിസംബര്‍ 12 മുതല്‍ 19 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 30ാമത് ഐ.എഫ്.എഫ്.കെയില്‍ വിഖ്യാത ഈജിപ്ഷ്യന്‍ സംവിധായകന് യൂസഫ് ഷഹീനിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച മുന്നു ചിത്രങ്ങള്‍ റെട്രോസ്പെക്റ്റീവ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. കെയ്റോ സ്റ്റേഷന് (1958), അലക്സാണ്ഡ്രിയ എഗൈന്‍ ആന്റ് ഫോര്‍ എവര്‍(1989), ദ അദര്‍ (1999) എന്നീ ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.ആയുഷ്കാല സംഭാവനയ്ക്കുള്ള കാന്‍ ചലച്ചിത്രമേളയുടെ 50ാമത് ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നേടിയ യൂസഫ് ഷഹീന് 1950കള്‍ മുതല്‍ 2008ല്‍ 82ാം വയസ്സില്‍ മരിക്കുന്നതു വരെ ഈജിപ്ഷ്യന്‍ സിനിമയില്‍ സജീവമായിരുന്നു. ......
കൊച്ചി : പാനസോണിക് ലൈഫ് സൊല്യൂഷൻസ് ഇന്ത്യ, എയർകണ്ടീഷണർ പോർട്ട്ഫോളിയോയുടെ ബ്രാൻഡ് അംബാസഡറായി ഇന്ത്യയിലെ ക്രിക്കറ്റ് ഐക്കണും ക്യാപ്റ്റൻ കൂളുമായ എം.എസ് ധോണി. മികച്ച സാങ്കേതികവിദ്യ, വിശ്വാസ്യത, അൾട്രാ-എഫിഷ്യന്റ് പെർഫോമൻസ്, സുപ്പീരിയർ കൂളിംഗ്, വിശ്വസനീയമായ ഗുണമേന്മ എന്നിവയോടുള്ള കമ്പനിയുടെ പ്രതിബദ്ധതയെയാണ് ഈ 'കൂൾ ക്യാപ്റ്റൻസി' അടിവരയിടുന്നത്.
ഇന്ത്യയിലെ മുൻനിര എച്ച്.വി.എ.സി. ......
സീറോമലബാർ സഭയുടെ കേന്ദ്ര കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ 2025 -26 വർഷത്തിൽ പൗരോഹിത്യം സ്വീകരിക്കുന്ന ഡീക്കന്മാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മാർ റാഫേൽ തട്ടിൽ പിതാവ്. പ്രാദേശികമായ ചന്തകൾക്കപ്പുറം സീറോമലബാർ സഭാംഗങ്ങളാണെന്നുള്ള സ്വത്വബോധം വൈദികരിൽ രൂപപ്പെടണമെന്നും, നമ്മുടെ പുരാതനമായ സഭ പൈതൃകത്തിൽ അറിവും അഭിമാനവുമുള്ളവരായി മാറണമെന്നും മേജർ ആർച്ചുബിഷപ് ഓർമ്മിപ്പിച്ചു. വിവിധ രൂപതകൾക്കും, സന്ന്യാസ സമൂഹങ്ങൾക്കുമായി തിരുപ്പട്ടം സ്വീകരിക്കുന്ന സീറോമലബാർ സഭാംഗങ്ങളായ 250 ഡീക്കന്മാരാണ് സഭാ ആസ്ഥാനത്തു ഒരുമിച്ചുകൂടിയതു. ......
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 ഡിസംബര്‍ 12 മുതല്‍ 19 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 30ാമത് ഐ.എഫ്.എഫ്.കെയില്‍ ഇന്ത്യന്‍ സമാന്തര സിനിമയുടെ മുന്നണിപ്പോരാളി സയ്യിദ് മിര്‍സയുടെ മൂന്ന് ചിത്രങ്ങള്‍ റെട്രോസ്പെക്റ്റീവ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പ്രദര്‍ശിപ്പിക്കും.1996ല്‍ രണ്ട് ദേശീയ ചലച്ചിത്രപുരസ്കാരങ്ങള്‍ നേടിയ 'നസീം', മികച്ച ഹിന്ദി ചിത്രത്തിനുള്ള 37ാമത് ദേശീയ പുരസ്കാരം നേടിയ 'സലീം ലാംഗ്ഡേ പേ മത് രോ', 'അരവിന്ദ് ദേശായി കി അജീബ് ദാസ്താന്' എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ബാബരി മസ്ജിദ് തകര്ക്കപ്പെടുന്നതിനു തൊട്ടു മുമ്പുള്ള ആറു മാസങ്ങളില്‍ മുംബൈയിലെ ഒരു മുസ്ലിംകുടുംബത്തിലെ നസീം എന്ന 15കാരിയും മുത്തച്ഛനും തമ്മിലുള്ള ബന്ധത്തിലൂടെ വര്‍ഗീയസംഘര്‍ഷത്തിന്റെ തീക്ഷ്ണത അവതരിപ്പിക്കുന്ന ചിത്രമാണ് 'നസീം'. ......